Sunday, August 29, 2010
പോസ്റ്റര്‍ മാജിക്കുമായി വീണ്ടും ലാല്‍ജോസ്
വ്യത്യസ്തതയും പുതുമയുമാണ് ലാല്‍ജോസ് സിനിമകളുടെ പ്രത്യേകത. പ്രമേയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല. ഗാനരംഗങ്ങളില്‍ , വസ്ത്രാലങ്കാരത്തില്‍ , ലൊക്കേഷന്‍ സെലക്ഷനില്‍ മാത്രമല്ല പരസ്യതന്ത്രത്തില്‍ പോലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലാല്‍ ജോസ് .
ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യുടെ പേരില്‍ തന്നെ തുടങ്ങുകയാണ് പുതുമ. മീശമാധവനിലെ ടൈറ്റിലില്‍ പരീക്ഷിച്ച മീശ പോലെ തന്നെ ആകര്‍ഷകമാണ് ഈ ചിത്രത്തിന്റെ ടൈറ്റിലില്‍ ഉള്ള മീശ വച്ച പെണ്‍കുട്ടി.
സെപ്റ്റംബര്‍ ഒമ്പതിന് റംസാന്‍ റിലീസാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. ഓണം ദിനം മുതലാണ് ‘എല്‍സമ്മ’യുടെ പോസ്റ്ററുകള്‍ കേരളമെമ്പാടും പതിച്ചുതുടങ്ങിയത്. ‘100 തരം സ്വഭാവക്കാരെ നേരിടാനുള്ള തന്ത്രങ്ങളുമായ്....’ എന്നാണ് ആനിന്‍റെ ചിത്രങ്ങളുമായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററുകളുടെ ക്യാച്ച് സെന്‍റന്‍സ്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഉള്‍പ്പെട്ട പോസ്റ്ററിന്‍റെ തലവാചകം ഇങ്ങനെയാണ് - ‘100% കറതീര്‍ന്ന സ്നേഹവുമായ്...’
ചില പോസ്റ്ററുകളില്‍ ഒരു സൈക്കിളും മോപ്പഡും മാത്രമേയുള്ളൂ. നായകന്‍റെയും നായികയുടെയും വാഹനങ്ങളാണ് അവ. പോസ്റ്ററുകള്‍ക്ക് തകര്‍പ്പന്‍ സ്വീകരണം ലഭിച്ചതോടെ സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേറിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പോസ്റ്റര്‍ പരീക്ഷണങ്ങള്‍ ലാല്‍ജോസ് മുമ്പും നടത്തിയിട്ടുണ്ട്. ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയുടെ ഒരു പോസ്റ്റര്‍ നാലു നായകന്‍മാരും നായികയും ഒരു ബഞ്ചില്‍ പുറംതിരിഞ്ഞ് ഇരിക്കുന്നതായിരുന്നു. ‘കാമ്പസ് ജീവിതത്തിലേക്ക് ഒരു മടക്കയാത്ര’യെന്ന് പരസ്യവാചകവും.
ഇത്തവണ വെബ്സൈറ്റിലും ഈ പരസ്യതന്ത്രം കൊണ്ടു വന്നിരിക്കുകയാണ്. ഏറെ പുതുമകള്‍ നിറഞ്ഞതാണ് എല്‍സമ്മയുടെ വെബ് സൈറ്റ്. വെബ് സൈറ്റുകളുടെ പരമ്പരാഗത ശൈലിയില്‍ നിന്നും വത്യസ്ഥമായി പുതിയ ഒരു ശൈലിയിലാണ് എല്‍സമ്മയുടെ വെബ് സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകര്‍ക്ക് എല്‍സമ്മയുടെ വിശേഷങ്ങള്‍ അറിയുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്ന, മാത്രമല്ല ലൊക്കേഷന്‍ വിശേഷങ്ങള്‍ സംവിധായകനായ ലാല്‍ ജോസ് തന്നെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ബ്ലോഗും ഈ സൈറ്റിന്റെ പ്രത്യേകതയാണ്. ഇതിനോടകം തന്നെ ഫേസ് ബുക്കിലും ട്വിറ്ററിലും അഞ്ഞൂറിലധികം പേര്‍ എല്‍സമ്മയെ പിന്തുടരുന്നുണ്ട്. http://media.primemoveindia.com"പ്രൈം മൂവ് മീഡിയ ആണ് എല്‍സമ്മയ്ക്ക് വേണ്ടി വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. വെബ് സൈറ്റ് കാണാന്‍ http://www.elsammaennaaankutty.com എന്ന ലിങ്ക് ഉപയോഗിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment