നീലത്താമാരയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എല്‍സമ്മയെന്ന ആണ്‍കുട്ടി റംസാന്‍ ചിത്രമായി തിയറ്ററുകളിലേക്ക് എത്തുന്നു. നേരത്തെ ഒക്ടോബര്‍ 15നാണ് എല്‍സമ്മയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇപ്പോള്‍ എല്‍സമ്മയെ സെപ്റ്റംബര്‍ 10ന് തന്നെ തിയറ്ററുകളിലെത്തിയ്ക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പുതുമുഖം ആന്‍ അഗസ്റ്റിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തെക്കുറിച്ച് നല്ല പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്. പ്രശസ്ത നടന്‍ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആനിന് ശക്തമായൊരു കഥാപാത്രത്തെയാണ് ലാല്‍ജോസും തിരക്കഥാകൃത്ത് സിന്ധുരാജും നല്‍കിയിരിക്കുന്നത്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ മലയാള സിനിമയ്ക്ക് ഒരുപാട് നവാഗത താരങ്ങളെ സംഭാവന ചെയ്ത സംവിധായകന്‍ കൂടിയാണ് ലാല്‍ജോസ്.
മണിക്കുട്ടന്‍ , ജനാര്‍ദ്ധനന്‍ , മൃദുല നായര്‍ , വാണി കിഷോര്‍ , ഷാലീന്‍ , സീമ ജി നായര്‍ , ശ്രീദേവി ഉണ്ണി, തെസ്നി ഖാന്‍ , ഗീതാ നായര്‍ , വിജയരാഘവന്‍ , ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, കെ പി എ സി ലളിത തുടങ്ങി വന്‍താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലാല്‍ ജോസ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് അഭിനയിക്കുന്നത്.
രജപുത്ര വിഷന്റെ ബാനറില്‍ എം രഞ്ജിത്താണ് എല്‍സമ്മ നിര്‍മ്മിയ്ക്കുന്നത്. ചിത്രം വിതരണത്തിനെടുത്തിട്ടുള്ളത് ലാല്‍ ക്രിയേഷന്‍സാണ്. ക്യാമറ വിജയ് ഉലകനാഥന്‍ . സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് റഫീക്ക് അഹമ്മദും രാജാമണിയും ചേര്‍ന്നാണ്.
കടപ്പാട് മാര്‍കോണി മലയാളം . കോം
No comments:
Post a Comment