വെബ് സൈറ്റുകളുടെ പരമ്പരാഗത ശൈലിയില്‍ നിന്നും വത്യസ്ഥമായി പുതിയ ഒരു ശൈലിയിലാണ് എല്‍സമ്മയുടെ വെബ് സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകര്‍ക്ക് എല്‍സമ്മയുടെ വിശേഷങ്ങള്‍ അറിയുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്ന, മാത്രമല്ല ലൊക്കേഷന്‍ വിശേഷങ്ങള്‍ സംവിധായകനായ ലാല്‍ ജോസ് തന്നെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ബ്ലോഗും ഈ സൈറ്റിന്റെ പ്രത്യേകതയാണ്. ഇതിനോടകം തന്നെ ഫേസ് ബുക്കിലും ട്വിറ്ററിലും അഞ്ഞൂറിലധികം പേര്‍ എല്‍സമ്മയെ പിന്തുടരുന്നുണ്ട്.
എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ ഓഡിയോ സി ഡി ഈ മാസം 20 ന് സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങുന്നതാണ്. അന്ന് മുതല്‍ തന്നെ ഓണ്‍ലൈനില്‍ മാര്‍കോണി മലയാളത്തിലൂടെ ഗാനങ്ങള്‍ കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതുമാണ്. രാജമണിയും റഫീക്ക് അഹമ്മദുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
രജപുത്രയുടെ ബാനറില്‍ രഞ്ജിത്ത് രജപുത്ര നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമാണ് നായകന്മാര്‍ . പുതുമുഖവും നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനാണ് ടൈറ്റില്‍ കഥാപാത്രമായ എല്‍സമ്മയുടെ വേഷത്തില്‍ എത്തുന്നത്. സെപ്റ്റംബര്‍ 9ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ .
Courtesy
No comments:
Post a Comment