Sunday, August 29, 2010

പോസ്റ്റര്‍ മാജിക്കുമായി വീണ്ടും ലാല്‍ജോസ്



വ്യത്യസ്തതയും പുതുമയുമാണ് ലാല്‍ജോസ് സിനിമകളുടെ പ്രത്യേകത. പ്രമേയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല. ഗാനരംഗങ്ങളില്‍ , വസ്ത്രാലങ്കാരത്തില്‍ , ലൊക്കേഷന്‍ സെലക്ഷനില്‍ മാത്രമല്ല പരസ്യതന്ത്രത്തില്‍ പോലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലാല്‍ ജോസ് .

ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യുടെ പേരില്‍ തന്നെ തുടങ്ങുകയാണ് പുതുമ. മീശമാധവനിലെ ടൈറ്റിലില്‍ പരീക്ഷിച്ച മീശ പോലെ തന്നെ ആകര്‍ഷകമാണ് ഈ ചിത്രത്തിന്റെ ടൈറ്റിലില്‍ ഉള്ള മീശ വച്ച പെണ്‍കുട്ടി.
സെപ്റ്റംബര്‍ ഒമ്പതിന് റംസാന്‍ റിലീസാണ് എല്‍‌സമ്മ എന്ന ആണ്‍കുട്ടി. ഓണം ദിനം മുതലാണ് ‘എല്‍‌സമ്മ’യുടെ പോസ്റ്ററുകള്‍ കേരളമെമ്പാടും പതിച്ചുതുടങ്ങിയത്. ‘100 തരം സ്വഭാവക്കാരെ നേരിടാനുള്ള തന്ത്രങ്ങളുമായ്....’ എന്നാണ് ആനിന്‍റെ ചിത്രങ്ങളുമായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററുകളുടെ ക്യാച്ച് സെന്‍റന്‍സ്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഉള്‍പ്പെട്ട പോസ്റ്ററിന്‍റെ തലവാചകം ഇങ്ങനെയാണ് - ‘100% കറതീര്‍ന്ന സ്നേഹവുമായ്...’

ചില പോസ്റ്ററുകളില്‍ ഒരു സൈക്കിളും മോപ്പഡും മാത്രമേയുള്ളൂ. നായകന്‍റെയും നായികയുടെയും വാഹനങ്ങളാണ് അവ. പോസ്റ്ററുകള്‍ക്ക് തകര്‍പ്പന്‍ സ്വീകരണം ലഭിച്ചതോടെ സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേറിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പോസ്റ്റര്‍ പരീക്ഷണങ്ങള്‍ ലാല്‍‌ജോസ് മുമ്പും നടത്തിയിട്ടുണ്ട്. ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയുടെ ഒരു പോസ്റ്റര്‍ നാലു നായകന്‍‌മാരും നായികയും ഒരു ബഞ്ചില്‍ പുറം‌തിരിഞ്ഞ് ഇരിക്കുന്നതായിരുന്നു. ‘കാമ്പസ് ജീവിതത്തിലേക്ക് ഒരു മടക്കയാത്ര’യെന്ന് പരസ്യവാചകവും.

ഇത്തവണ വെബ്സൈറ്റിലും ഈ പരസ്യതന്ത്രം കൊണ്ടു വന്നിരിക്കുകയാണ്. ഏറെ പുതുമകള്‍ നിറഞ്ഞതാണ്‌ എല്‍സമ്മയുടെ വെബ്‌ സൈറ്റ്. വെബ്‌ സൈറ്റുകളുടെ പരമ്പരാഗത ശൈലിയില്‍ നിന്നും വത്യസ്ഥമായി പുതിയ ഒരു ശൈലിയിലാണ് എല്‍സമ്മയുടെ വെബ്‌ സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകര്‍ക്ക്‌ എല്‍സമ്മയുടെ വിശേഷങ്ങള്‍ അറിയുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്ന, മാത്രമല്ല ലൊക്കേഷന്‍ വിശേഷങ്ങള്‍ സംവിധായകനായ ലാല്‍ ജോസ് തന്നെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ബ്ലോഗും ഈ സൈറ്റിന്റെ പ്രത്യേകതയാണ്. ഇതിനോടകം തന്നെ ഫേസ് ബുക്കിലും ട്വിറ്ററിലും അഞ്ഞൂറിലധികം പേര്‍ എല്‍സമ്മയെ പിന്തുടരുന്നുണ്ട്. http://media.primemoveindia.com"പ്രൈം മൂവ് മീഡിയ ആണ് എല്‍സമ്മയ്ക്ക് വേണ്ടി വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത്. വെബ്‌ സൈറ്റ് കാണാന്‍ http://www.elsammaennaaankutty.com എന്ന ലിങ്ക് ഉപയോഗിക്കുക.

Elsamma Enna Aankutty - Trailer


Elsamma enna Aankutty-Aamodamaayi



Thursday, August 26, 2010

Posters are strikingly different

Lal Jose knows the art of marketing his films successfully.

The posters of his new film Elsamma Enna Aankutty have become the talk of the town. The film has another new heroine Ann, daughter of actor Augustine playing the lead along with Indrajith and Kunchacko Boban .

The teaser posters of the film which was pasted all over Kerala on Onam day has the Lal Jose touch in them. The poster has no mug shots of any actors from the film but only a moped and a cycle which symbolically represent the hero and heroine.

The poster reminds you of the director’s earlier smash hit Classmates teaser poster which has the four characters in the film sitting on a bench turning their back, not revealing their faces with the tag line- ‘A return to the campus life’.

Elsamma Enna Aankutty, is getting ready for a Ramzan release on September 9. The post production work of the film is going on in full swing, and the audio launch will take place soon.
Enhanced by Zemanta

Share

Saturday, August 21, 2010

Elsamma Enna Aankutty Trailers

Elsamma Enna Aankutty Trailer - Chackochan



 

Elsamma Enna Aankutty Trailer - Indran




Share

Tuesday, August 17, 2010

എല്‍സമ്മയുടെ വിശേഷങ്ങള്‍ വെബ്‌ സൈറ്റിലൂടെ

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "എല്‍സമ്മ എന്ന ആണ്‍കുട്ടി" യുടെ വെബ്‌ സൈറ്റ് ആരംഭിച്ചു. ഏറെ പുതുമകള്‍ നിറഞ്ഞതാണ്‌ എല്‍സമ്മയുടെ വെബ്‌ സൈറ്റ്. പ്രൈം മൂവ് മീഡിയ ആണ് എല്‍സമ്മയ്ക്ക് വേണ്ടി വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത്. വെബ്‌ സൈറ്റ് കാണാന്‍  www.elsammaennaaankutty.com എന്ന ലിങ്ക്  ഉപയോഗിക്കുക.

വെബ്‌ സൈറ്റുകളുടെ പരമ്പരാഗത ശൈലിയില്‍ നിന്നും വത്യസ്ഥമായി പുതിയ ഒരു ശൈലിയിലാണ് എല്‍സമ്മയുടെ വെബ്‌ സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകര്‍ക്ക്‌ എല്‍സമ്മയുടെ വിശേഷങ്ങള്‍ അറിയുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്ന, മാത്രമല്ല ലൊക്കേഷന്‍ വിശേഷങ്ങള്‍ സംവിധായകനായ ലാല്‍ ജോസ് തന്നെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ബ്ലോഗും ഈ സൈറ്റിന്റെ പ്രത്യേകതയാണ്.  ഇതിനോടകം തന്നെ ഫേസ് ബുക്കിലും ട്വിറ്ററിലും അഞ്ഞൂറിലധികം പേര്‍ എല്‍സമ്മയെ പിന്തുടരുന്നുണ്ട്.

എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ ഓഡിയോ സി ഡി ഈ മാസം 20 ന്‌ സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങുന്നതാണ്. അന്ന് മുതല്‍ തന്നെ ഓണ്‍ലൈനില്‍   മാര്‍കോണി മലയാളത്തിലൂടെ ഗാനങ്ങള്‍ കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതുമാണ്. രാജമണിയും റഫീക്ക് അഹമ്മദുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

രജപുത്രയുടെ ബാനറില്‍ രഞ്ജിത്ത് രജപുത്ര നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമാണ് നായകന്മാര്‍ . പുതുമുഖവും നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനാണ് ടൈറ്റില്‍ കഥാപാത്രമായ എല്‍സമ്മയുടെ വേഷത്തില്‍ എത്തുന്നത്. സെപ്റ്റംബര്‍ 9ന്‌  ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ .

Courtesy

Sunday, August 8, 2010

എല്‍സമ്മയെന്ന ആണ്‍കുട്ടി സെപ്റ്റംബര്‍ 10ന്

നീലത്താമാരയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എല്‍സമ്മയെന്ന ആണ്‍കുട്ടി റംസാന്‍ ചിത്രമായി തിയറ്ററുകളിലേക്ക് എത്തുന്നു. നേരത്തെ ഒക്ടോബര്‍ 15നാണ് എല്‍സമ്മയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇപ്പോള്‍ എല്‍സമ്മയെ സെപ്റ്റംബര്‍ 10ന് തന്നെ തിയറ്ററുകളിലെത്തിയ്ക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പുതുമുഖം 
ആന്‍ അഗസ്റ്റിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തെക്കുറിച്ച് നല്ല പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്. പ്രശസ്ത നടന്‍ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആനിന് ശക്തമായൊരു കഥാപാത്രത്തെയാണ് ലാല്‍ജോസും തിരക്കഥാകൃത്ത് സിന്ധുരാജും നല്‍കിയിരിക്കുന്നത്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ മലയാള സിനിമയ്ക്ക് ഒരുപാട് നവാഗത താരങ്ങളെ സംഭാവന ചെയ്ത സംവിധായകന്‍ കൂടിയാണ് ലാല്‍ജോസ്.

മണിക്കുട്ടന്‍ , ജനാര്‍ദ്ധനന്‍ , മൃദുല നായര്‍ , വാണി കിഷോര്‍ , ഷാലീന്‍ , സീമ ജി നായര്‍ , ശ്രീദേവി ഉണ്ണി, തെസ്നി ഖാന്‍ , ഗീതാ നായര്‍ , വിജയരാഘവന്‍ , ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, കെ പി എ സി ലളിത തുടങ്ങി വന്‍താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലാല്‍ ജോസ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ്‌ അഭിനയിക്കുന്നത്.

രജപുത്ര വിഷന്റെ ബാനറില്‍ എം രഞ്ജിത്താണ് എല്‍സമ്മ നിര്‍മ്മിയ്ക്കുന്നത്. ചിത്രം വിതരണത്തിനെടുത്തിട്ടുള്ളത് ലാല്‍ ക്രിയേഷന്‍സാണ്. ക്യാമറ വിജയ്‌ ഉലകനാഥന്‍ . സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് റഫീക്ക് അഹമ്മദും രാജാമണിയും ചേര്‍ന്നാണ്
.

കടപ്പാട് മാര്‍കോണി മലയാളം . കോം 
Enhanced by Zemanta