Monday, July 26, 2010

ഇതൊരു സാധാരണ ചിത്രം - സിന്ധുരാജ്

ഒരു ഗ്രാമം. അവിടെ കുറെ മനുഷ്യര്‍. ഈ ഗ്രാമവും അവിടുത്തെ അന്തേവാസികളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. എല്‍സമ്മ. അവളാണ് കഥാനായിക. ഗ്രാമത്തിലെ പത്ര ഏജന്റും പ്രാദേശിക ലേഖികയുമാണ് അവള്‍. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍. മൂന്ന് അനുജത്തിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി. അപ്പന്‍ വര്‍ക്കി -പൂക്കുല വര്‍ക്കി എന്നാണ് നാട്ടുകാര്‍ക്കിടയില്‍ അയാളെ അറിയുക - മരിച്ചുപോയി. അയാള്‍ ചെയ്ത പത്രവിതരണമാണ് മകള്‍ എല്‍സമ്മ ഏറ്റെടുത്തത്.

എല്‍സമ്മയെ ചുറ്റിപ്പറ്റി ഒരുപാട് കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ആ കഥാപാത്രങ്ങളെല്ലാം കഥാഗതിയെ ഒഴുക്കോടെ കൊണ്ടുപോകാന്‍ കാരണക്കാരാകുന്നു. സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എല്‍സമ്മ എന്ന ആണ്‍കുട്ടി നായികാപ്രാധാന്യമുള്ള ഒരു ചിത്രമാണ്. ആണ്‍കുട്ടിയെന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടിയാണ് എല്‍സമ്മ. ആന്‍ എന്ന പുതുമുഖമാണ് എല്‍സമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ ഫൈനല്‍ ഇയര്‍ സൈക്കോളജിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ആന്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത്.

മറ്റു കഥാപാത്രങ്ങള്‍

ബാലന്‍പിള്ള: 

കഥ നടക്കുന്ന ഗ്രാമത്തെ ബാലന്‍പിള്ളസിറ്റി എന്ന് വിശേഷിപ്പിക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറച്ച് സ്ഥലം വാങ്ങാന്‍ ഗ്രാമത്തില്‍ എത്തിയ ബാലന്‍പിള്ള അവിടെ ഒരു ടീസ്റ്റാള്‍ തുടങ്ങുന്നു. ഈ ടീസ്റ്റാളില്‍ ഇടയ്ക്കുവരുമായിരുന്ന പൂക്കുല വര്‍ക്കി കള്ള് കുടിച്ച് വെളിവ് കെട്ടപ്പോള്‍ ടീസ്റ്റാളിന് മുന്‍പില്‍ എഴുതിവെച്ചതാണ് ബാലന്‍പിള്ള സിറ്റി എന്ന്. പിന്നീടത് ആ ഗ്രാമത്തിന്റെ പേരായി മാറി. ജനാര്‍ദ്ദനന്‍ ആണ് ബാലന്‍പിള്ള ആയി വേഷമിടുന്നത്.

പാലുണ്ണി: 

ഉണ്ണികൃഷ്ണന്‍ എന്നാണ് ആ ചെറുപ്പക്കാരന്റെ ശരിയായ പേര്. പക്ഷെ പാല്‍ വില്‍ക്കല്‍ തൊഴിലാക്കിയത് കൊണ്ട് നാട്ടുകാര്‍ അവനെ പാലുണ്ണിയെന്നാണ് വിളിക്കുക. ചിത്രത്തിലെ നായക കഥാപാത്രം കൂടിയായ പാലുണ്ണി എന്ന ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത് യുവതാരങ്ങളില്‍ ശ്രദ്ധേയനായ കുഞ്ചാക്കോ ബോബനാണ്. ലാല്‍ജോസ് ചിത്രത്തില്‍ ആദ്യമായിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്.

Pallunni


കുന്നേല്‍ പാപ്പന്‍: 

കാശുകാരന്‍. ധാരാളം വസ്തുവകകളുണ്ട് കുന്നേല്‍ പാപ്പന്. പാപ്പന്റെ സ്ഥലത്താണ് വര്‍ക്കിയും കുടുംബവും കുടിയേറ്റക്കാരായി താമസിച്ചുപോരുന്നത്. പാപ്പന്റെ പണിക്കാരന്‍ കൂടിയായിരുന്നു പൂക്കുല വര്‍ക്കി. നെടുമുടി വേണു കുന്നേല്‍ പാപ്പനാകുന്നു.
ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വന്‍താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇതൊരു സാധാരണ ചിത്രം - സിന്ധുരാജ്

വലിയ വാഗ്ദാനങ്ങളും ബിഗ് ബജറ്റും ഒന്നും ഇല്ലാതെയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി ഞങ്ങള്‍ ഒരുക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകരുമായി ഏറെ വൈകാരിക ബന്ധമുണ്ട്. മുല്ലയ്ക്കുശേഷം ഞാനും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രമാണിത്. ലാലുവിന്റെ മോഹന്‍ലാല്‍ പടം കസിന്‍സും പുതിയമുഖത്തിനുശേഷം ഞാന്‍ ചെയ്യാനിരുന്ന പടവും മാറിയപ്പോഴാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി വര്‍ക്കൗട്ട് ആകുന്നത്. കഥ കേട്ടപ്പോള്‍ ലാലുവിനും ശിലേൃലേെലറ ആയി. എല്‍സമ്മ എന്ന പെണ്‍കുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു നല്ല പ്രണയകഥ കൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.

നാലു പാട്ടുകളുണ്ട് ചിത്രത്തില്‍. റഫീക്ക് അഹമ്മദ് - രാജാമണി എന്നിവരുടേതാണ് ഗാനങ്ങള്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ചിത്രം പൂര്‍ത്തിയാവുക-തിരക്കഥാകൃത്ത് സിന്ധുരാജ് പറയുന്നു.

I'm thrilled
എല്‍സമ്മ എന്ന ആണ്‍കുട്ടി ഒരു പുതിയ നായികയുടെ അരങ്ങേറ്റത്തിന് കൂടി സാക്ഷിയാകുന്നു. സൈക്കോളജി വിദ്യാര്‍ത്ഥിനിയായ കോഴിക്കോട്ടുകാരി ആനറ്റ് എന്ന ആന്‍ ആണ് എല്‍സമ്മ എന്ന ടൈറ്റില്‍ കഥാപാത്രമാവുന്നത്. വിക്കി എന്ന് ചെല്ലപ്പേരുള്ള ഈ പെണ്‍കുട്ടിയുമായി ഒരു സ്‌മോള്‍ ചാറ്റ്.

ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്താണ്?

Really I am thrilled. ലാല്‍ജോസിനെ പോലെ വലിയൊരു സംവിധായകന്റെ പടത്തില്‍ നായികയാവാന്‍ പറ്റുക വലിയ കാര്യമല്ലേ.

ആന്‍ എല്‍സമ്മയായി മാറുന്നത് എങ്ങനെയാണ്?

എന്റെ കുടുംബവുമായി ലാലുചേട്ടന് വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ഈസ്റ്റര്‍ തലേന്ന് എന്റെ വീട്ടിലെത്തിയ അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെപറ്റിയുമൊക്കെ എന്നോട് സംസാരിച്ചു. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ എനിക്കില്ലായിരുന്നു. സൈക്കോളജി പഠനം പൂര്‍ത്തിയാവുകയാണ് ഈ വര്‍ഷം. മെയ് 29ഓടുകൂടി എക്‌സാം തീര്‍ന്നാല്‍ പിന്നെന്ത് എന്നതിനെ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. അപ്പോഴാണ് ഈ ഓഫര്‍ കിട്ടുന്നത്.

കഥാപാത്രമാകാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയോ?

നല്ലപോലെ ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍ ഇപ്പോള്‍ അത് കുറച്ചുകൊണ്ടുവരുന്നു. പലപ്പോഴും ജ്യൂസ് മാത്രമാണ് പ്രധാന ഭക്ഷണം. അച്ഛനും അമ്മയുമെല്ലാം നല്ല പ്രോത്സാഹനം നല്കുന്നുണ്ട്. ആദ്യത്തേത് തന്നെ ബെസ്റ്റ് ആക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.

എല്‍സമ്മയും ആനും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ?

ഉണ്ടെന്ന് തോന്നുന്നു. വളരെ strong character ആണ് എല്‍സമ്മ. ആണ്‍കുട്ടിയുടെ സ്വഭാവമുള്ള പെണ്‍കുട്ടി. ഞാനും ഏതാണ്ട് അങ്ങനൊക്കെ തന്നെയാണ്. stern & bold.

ലാല്‍ജോസ് ചിത്രങ്ങളില്‍ ആനിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

മീശമാധവന്‍

സിനിമാ അഭിനയം ഒരു ലക്ഷ്യമായിരുന്നോ?

സൈക്കോളജി പഠനകാലത്താണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് മുന്‍പ് ചില ഓഫറുകള്‍ വന്നിരുന്നെങ്കിലും നല്ലൊരു എന്‍ട്രിക്കു വേണ്ടി കാത്തിരുന്നു. ലാലുചേട്ടന്റെ പടത്തിലൂടെ ആകുമ്പോള്‍ കൂടുതല്‍ freedom തോന്നുന്നുണ്ട്.

കടപ്പാട്: ചിത്രഭൂമി


Enhanced by Zemanta

No comments:

Post a Comment